top of page

Acerca de

About

🔆 മുഴുവൻ സമാജ അംഗങ്ങളും എന്നും അഭിമാനപൂർവം ഓർത്തിരിക്കാൻ👇👇👇👇 

🌹 പേര് 

സാധക സമാജം

🌹 സ്ഥാപിതം 
2020 സെപ്റ്റംബർ 10.

🌹രജിസ്റ്റർ നമ്പർ
K1/2022.

🌹  സ്‌ഥാപകൻ 
Adv VRB Nair.
 
🌹 ലോഗോ (ചുവടെ )
ഹരിതാഭമായ ഭൂമിയുടെ പശ്ചാത്തലത്തിലെ സാധകൻ.

🌹 ലോഗോ (വിശദീകരണം)

       സമ്പദ് സമൃദ്ധിയുടെ പ്രതീകമായ ഹരിതവർണ്ണത്തിലുള്ള വൃത്തത്തിനകത്ത് കൈകൾ രണ്ടും ചിൻ മുദ്രയിൽ ഇരു തുടകളിന്മേൽവച്ച് ,  ശാന്തി സ്വരൂപമായി, പത്മാസനത്തിലിരിക്കുന്ന 'യോഗിവര്യൻ' .ഒരു യോഗാ കുടുംബത്തിന് ഏറ്റവും അനുയോജ്യമായ ലോഗോ തന്നെയാണിത്. വലിയ പച്ചവൃത്തം ഒരേ സമയം ഈ ഭൂഗോളത്തേയും, പ്രകൃതീ മാതാവിനേയും പ്രതിനിധീകരിക്കുന്നു... നമ്മുക്ക് സർവ്വവും പ്രദാനം ചെയ്യുന്ന ,മാതൃ സമാനയായ സർവ്വം സഹയായ ഭൂമീദേവി.. ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റേയും സമ്പൂർണ്ണമായ ലയനം യോഗ ഉൾക്കൊള്ളുന്നു. അത് ഈ ലോഗോയിൽ സുവ്യക്തമാണ്.ബാഹ്യ വൃത്തങ്ങൾ പ്രപഞ്ചത്തിന്റെ ഏകത്വത്തെ സൂചിപ്പിക്കുന്നു . ആന്തരികപാളികൾ മനുഷ്യന്റെ അസ്ഥിത്വത്തിന്റെ വിവിധതലങ്ങളെ പ്രതിനിധീകരിക്കുന്നു .

       ശരീരത്തിൽ നിന്ന് പുറത്തേക്ക് നീട്ടിയ കൈകളിൽ രണ്ടു വിരലുകൾ ചേരുന്നത് യോഗയിലെ അടിസ്ഥാന മുദ്രയായ ചിൻ മുദ്ര ആണ് . ഏതൊരു യോഗിയുടെയും ആത്യന്തിക ലക്ഷ്യമായ ശരീരവും,മനസ്സും, ആത്മാവും തമ്മിലുള്ള സമ്പൂർണ്ണ ഐക്യമാണ് ഇതിലൂടെ വിഭാവനം ചെയ്യപ്പെടുന്നത്. ഏകാഗ്രതയ്ക്കും,ഒപ്പം ഉറക്കക്കുറവിനുള്ള പരിഹാരവുമാണ് ഈ മുദ്ര. ഇതു ചെയ്യുന്നതു വഴി ഉള്ളിലെ എല്ലാ സംഘർഷങ്ങളും ഇല്ലാതായി മന:ശാന്തിയും സ്വസ്ഥതയും ആനന്ദവും ലഭിക്കുന്നു. മാത്രമല്ല ഇത് ഒരു  പരമാത്മബോധം ഉണർത്തുകയും അത് വഴി മനസ്സിലും, തലച്ചോറിലും സുഖകരമായ തരംഗങ്ങളെ സൃഷ്ടിച്ച് നാഡീഞരമ്പുകൾ ഉണർന്ന് രോഗശമനവും സാധ്യമാക്കുന്നു ..🙏🏿 സാധകൻ യോഗസ്വരൂപത്തെ പ്രതിനിധാനം ചെയ്യുന്നു.  ചുവപ്പ് ഊർജ്ജമാണ്, അഗ്നിയാണ്. പഞ്ചഭൂതങ്ങളിൽ അതിന് ഉയർന്ന സ്ഥാനം കല്പിക്കപ്പെട്ടിരിക്കുന്നു. സാധകന്റെ ഉദരഭാഗത്തുള്ള ധൂമപടലം സുഗന്ധദ്രവ്യങ്ങളാൽ ഉണ്ടാകുന്നവയാണ്. ശരീരത്തിലെ ആന്തരികമായ നവോത്ഥാനത്തിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

    സന്തുലിതമായ മനസ്സും ശരീരവും ആത്മാവും മോക്ഷ പ്രാപ്തിയിലേക്ക്, പ്രപഞ്ചശക്തിയിലേക്ക് യോഗിയെ നയിക്കുന്നു ...

   ബാഹ്യവൃത്തത്തിന് മുകളിലും താഴെയുമായി പരിശുദ്ധിയുടെ നിറമായ ധവളിമയിൽ സാധക സമാജം നാമൊരു കുടുംബം എന്ന ആപ്തവാക്യം വരും ദിവസങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ട് വ്യക്തമായി കാണാം. ഇടതും വലതുമായി രണ്ടു വെള്ളിനക്ഷത്രങ്ങളും ഈ ലോഗോയുടെ മനോഹാരിത വർദ്ധിപ്പിക്കുന്നു. താഴെ ചെറിയ ലിപികളിൽ Be happy&Make others happy എന്ന സാധക കുടുംബത്തിന്റെ മുദ്രാവാക്യവും കാണുന്നുണ്ട്. യോഗിയുടെ പിന്നിൽ, പ്രസാദാത്മകത തുളുമ്പുന്ന ഹരിതപത്രങ്ങൾ അതീവ ഹൃദ്യമായി വിന്യസിച്ചിരിക്കുന്നു.. കുഞ്ഞുപത്രങ്ങൾക്ക് ധാന്യമണികളിൽ ഏറ്റവും ശ്രേഷ്ഠമായ നെൽക്കതിരിന്റെ രൂപസാദൃശ്യവും സൂക്ഷ്മദർശനത്തിൽ അനുഭവവേദ്യമാണ്.

    ചുരുക്കത്തിൽ പ്രകൃതിയിൽ വിലയം പ്രാപിക്കാനുള്ള മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം ഈ ലോഗോയിലൂടെ പരിപൂർണ്ണമാക്കപ്പെടുന്നത് ഏതൊരു യോഗാ സാധകനേയും അത്ഭുതപ്പെടുത്തുക മാത്രമല്ല പുളകം കൊള്ളിക്കുക തന്നെ ചെയ്യും.🙏

-:ചിത്രീകരണം - സുനിത ആർ 
ഉമയനല്ലൂർ കൊല്ലം.

🌹 വെബ് സൈറ്റ് 
www.sadhakasamajam.co.in

Designer - Arjun Bindu Sunil

🌹 യൂട്യൂബ് ചാനൽ*🌹https://www.youtube.com/channel/UCdhZ02kgalMnfReGAJ06XmA

🌹 Moto (ആപ്തവാക്യം)
നാമൊരു കുടുംബം

🌹മുദ്രാവാക്യം
Be happy & make others happy

🌹 പതാക
നിശ്ചിത അളവിലുള്ള വെള്ളത്തുണിയിൽ മദ്ധ്യ ഭാഗത്ത് ലോഗോ ആലേഖനം ചെയ്തിട്ടുള്ളതാണ് പതാക.

🌹അഭിവാദനം
ജയ് ഗുരുദേവ്.

🌹 Structure(ഘടന) 
( GURU) 7 അംഗ Core group, 14 അംഗ Executive, 45 അംഗ cordinators,& General body.

🌹 ലക്ഷ്യം(Aim)
മനസ്സും ശരീരവും ആരോഗ്യ പൂർണവും ശുദ്ധവുമായി സൂക്ഷിക്കുന്ന മലയാളികളുടെ സ്നേഹ സൗഹൃദ കൂട്ടായ്മ.

🌹 പ്രവർത്തനം

നിത്യേനയുള്ള യോഗ സാധന, കൂടാതെ തുടർച്ചയും വളർച്ചയും സാധ്യമാകുന്ന മറ്റ് പരിപാടികളും.

🌹 ശ്രദ്ധിക്കേണ്ട മേഖലകൾ

(യോഗ,ആരോഗ്യം, വിജ്ഞാനം, കുടുംബം, പരിസ്ഥിതി,നിയമ സഹായം, സഹവർത്തിത്വം.)

🌹 കർമ്മ പദ്ധതികൾ.

1.അംഗങ്ങൾ പങ്ക് വയ്ക്കുന്ന പൊതു സമ്പർക്ക പംക്തികൾ.
(05.50 AM to 6.30)
A.മയിൽപ്പീലി(Sunday)
B.ആനന്ദം ജഗദാനന്ദം(Monday)
C. രുചി സല്ലാപം(Tuesday)
D. സ്നേഹ സ്പർശം(Wednesday)
E.പുനർജനി(1St Thursday)
F. ഉത്തിഷ്ഠത ജാഗ്രത.(2nd Thursday)
G. കൈത്താങ്ങ്(3rd Thursday).
H.നിയമ വേദി(4th Thursday)..
I.സാധക സെലിബ്രേഷൻ(5th Thursday)
J. സാധക് നൊസ്റ്റാൾജിയ(5th Thursday).
K.മൃതസഞ്ജീവനി(Friday).
L. കൃഷി യോഗ(Saturday)

2.നല്ല ഭക്ഷണം വിഷ രഹിത അടുക്കളത്തോട്ടം.

3. ഫുൾമൂൺ ഹീലിംഗ് & ബ്ലസിങ്(സൗഖ്യ ശുശ്രൂഷ)NLP,EFT, പ്രാണ വയലറ്റ്, അക്യൂപങ്ങ്ചർ (വിദൂരം). മാസാവസാന ശനി 7.30PM

4.സാമുഹ്യ പ്രതിബദ്ധത അവയവദാനം, രക്ത ദാനം, കൂട്ടിരിപ്പ്.

5.ഗൃഹ ആരോഗ്യ പരിപാലനം കുറഞ്ഞ മരുന്ന് ഉപയോഗം...

6.സാധക സംഗമം നിശ്ചിത സമയ വാർഷിക കൂടിച്ചേരൽ  .

7. സാധക സത്രം,(Yearly)
സാധക സഹവാസം (Yearly)

8, സാധക സത് സംഗം മാസ യോഗം (Monthly)

9. സാധക സരണി. എല്ലാ വർഷവും അച്ചടിച്ചതോ ഡിജിറ്റൽ ആയോ വാർഷിക പതിപ്പ് 

10.സഞ്ചിത നിധി സാധക സമാജ അംഗങ്ങളുടെ ക്ഷേമത്തിനായി ഒരു ക്ഷേമ സഞ്ചിത നിധി.(Begin at home)

*********

🔆 ഇതര കാര്യങ്ങൾ 

🌹 നിലപാട് 
ഈ സാധകസമാജം  (⁉️) മറ്റേതെങ്കിലും സംഘടനയുടെ (രാഷ്ട്രീയ മത, സാമൂഹിക,സാംസ്കാരിക) ഭാഗമോ നിയന്ത്രണത്തിലോ അല്ല, മറിച്ച് തികച്ചും സ്വതന്ത്രവും സ്വയം ഭരണ സംവിധാനത്തിന് കീഴിലുമായിരിക്കും പ്രവർത്തിക്കുക.

🌹 ആന്തം 
സാധകസമാജം ഗീതം 
(പേര്, ആപ്തവാക്യം, ലക്ഷ്യം എന്നിവക്ക് അനുയോജ്യമായത്)

ബ്രാഹ്മമുഹൂർത്തത്തിൽ ശംഖൊലി മുഴങ്ങി
സാധകസംഗമ വേദിയൊരുങ്ങി ....

നാനാവർണ പൂക്കൾ നമ്മൾ
നല്ലൊരു നാളേയ്ക്കായ് ....

യോഗയും ,ധ്യാനവും, പ്രാണായാമവും ,
നൃത്തവും, ഗീതവും സമ്മോഹനമായ്

ഗുരവേ നമ: മന്ത്രവുമായി പ്രാർഥനയോടെ പരിശീലിപ്പൂ ....

ആനന്ദിക്കൂ .... 
ആനന്ദമേകൂ .... നാമൊന്നാണേ ....
സാധക സഖ്യം ...

മാനവമൈത്രി നമ്മുടെ ലക്ഷ്യം ...
വിശ്വശാന്തി നമ്മുടെ മന്ത്രം

സാധകസമാജം
നമ്മുടെ കുടുംബം ....

ബ്രാഹ്മമുഹൂർത്തത്തിൽ ശംഖൊലി മുഴങ്ങി
സാധക സംഗമ വേദിയൊരുങ്ങി.....   

രചന - ശ്രീമതി ബിന്ദു സുനിൽ, കഴക്കൂട്ടം.
സംഗീതം - ഡോ. സിന്ധുലത പി. എസ്.
രാഗം :- പന്തുവരാളി.

❤️ പ്രവർത്തന രീതി പങ്കാളിത്ത പ്രധാനമായിരിക്കും പ്രവർത്തന രീതി.

💛 നിയമാവലി 
നിയമാവലി കമ്മിറ്റി തയ്യാറാക്കി ജനറൽ ബോഡി അംഗീകരിച്ചത്.

💚 ഭാരവാഹിത്വം നിയോഗിക്കപ്പെടുന്ന ആലോചന സമിതി(Core& Executive) ആയിരിക്കും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക.

🌹 പങ്കാളിത്തം 
ഈ കൂട്ടായ്മയിലെ അംഗങ്ങൾ വിവിധ കഴിവുകൾ ഉള്ളവരാണ്.ഒരു കുടുംബം എന്ന നിലയിൽ കുടുംബാംഗങ്ങൾ എല്ലാവരും തങ്ങളുടെ സേവനം ഉദാരതയോടെ ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകുകയും ആവശ്യക്കാർ കൃതജ്ഞതയോടെ അത് സ്വീകരിക്കുകയും വേണം.

🌹 സഹായം കൂട്ടായ്മയ്ക്ക് പുറത്തുള്ളവർക്ക് ആവശ്യമെങ്കിൽ പ്രസ്തുത സേവനങ്ങൾ പരിചയപ്പെടുത്തി സഹായിക്കാവുന്നതാണ്.

🌹 യോഗയാണ് മുഖ്യ വിഷയം

🌹 അഡ്ഹോക്ക് സമിതി
നിലവിലുള്ളത് എല്ലാം അഡ്ഹോക്ക് സമിതികളാണ്.

🌹 നിർവാകസമിതി
നമ്മുടെ കൂട്ടായ്മയുടെ ഉന്നതാധികാര ആലോചന സമിതിയാണ് നിർവാഹക സമിതി.

🌹 ലോകത്തിൽ സംഘടനകൾക്ക് പഞ്ഞമില്ല, എന്നാൽ ഇതിൻ്റെ വ്യത്യസ്തത- രൂപീകരണം, ആശയം, അംഗത്വം. എന്നിവയിൽ നിന്ന് ഇതിൻ്റെ പ്രത്യേകത മനസ്സിലാക്കാം.
🌹1.സൗഹൃദ പ്രധാനം.
2. പങ്കാളിത്ത പ്രധാനം.
3.Complimental -  പരസ്പര പൂരകം.

🌹ഭാവിയിൽ കുടുംബമായി (പങ്കാളിയോടൊപ്പം )മുഴുവൻ പേരും കൂട്ടുചേരുന്ന സ്ഥിതിയിലെത്തണം.

🌹 ഭാവി സ്വപ്നം 100കുടുംബങ്ങളുടെ വലിയൊരു കുടുംബം.

🌹 എല്ലാ ദിവസവും വെളുപ്പിന് എഴുന്നേൽക്കുകയും 4.30 ന്,സ്ഥിരമായി ഒന്നിച്ച് കൂടുകയും എന്നത് ...So something Special.

🌹 Executive meeting മാസത്തിൽ ഒന്ന് അവസാന ഞായറാഴ്ച കൂടേണ്ടതാണ്.

🌹 നിലവിൽ 13 മേഖലകൾ പൊതു പ്രവർത്തനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

🌹 ശരിയായ പ്രവർത്തനത്തിന് അംഗങ്ങളെ അറിയുക,പരിചയപ്പെടുക

🌹 എല്ലാവരും സദാ മനസ്സിൽ പുത്തൻ ആശയങ്ങൾക്കായുള്ള ചിന്തയും ദാഹവും  നിലനിർത്തുക.

🌹 കോർഡിനേറ്റർ 
മുഴുവൻ സാധകരെയും പ്രാപ്തരാക്കുക ആണ് കോർഡിനേറ്റർ മാരൂടെ ചുമതല. സമാജത്തിൻ്റെ നെടുംതൂണുകളാണ് കോർഡിനേറ്റർമാർ.

🌹 നിർവ്വാഹക സമിതി
നമ്മുടെ കൂട്ടായ്മയുടെ അംഗങ്ങളെ ഉർജ്ജസ്വലവും ചലനാത്മകവുമാക്കുന്ന സംവിധാനമാണ് ഇത്.

🌹 പരിപാടികൾ
സമാജ അംഗങ്ങളുടെ Need & Problem എന്നിവയ്ക്കുള്ള remedies ആയിരിക്കണം പ്രോഗ്രാം ആയി suggest ചെയ്യുക. eg കൂട്ടിരുപ്പ്..

🌹 കോർഡിനേറ്റർ മാരുടെ സബ് ഗ്രൂപ്പ് സ്വതന്ത്രമായി ആവശ്യമുള്ളപ്പോൾ എല്ലാം ചേരാം.

🌼 നടത്തിപ്പ് 
Cordinators കണ്ടെത്തുന്ന പരിപാടികൾ Core ഗ്രൂപ്പിൻ്റെ അനുമതിയോടെ ആണ്  നടപ്പിലാക്കുക

🌹 വിജ്ഞാന സദസ്സ്
എല്ലാ മാസത്തിൻ്റെയും അവസാന ശനി 7.30 Pm മുതൽ 8.30 വരെ. നിശ്ചിത വിഷയത്തിലുള്ള പഠന പരിപാടി.

🌹 സാധക സത്രം (Optional) വർഷത്തിലൊരിക്കൽ നടക്കുന്ന പഠന, ധ്യാന കൂട്ടായ്മ.(April-May)

🌹 സാധക സഹവാസം (Optional) (വർഷത്തിലൊരിക്കൽ) വിനോദ യാത്ര, ഇത് അപരിചിത ഇടങ്ങളിലെ സഹവാസം(January).

🌹 സാധക സംഗമം
(വാർഷിക കൂടിച്ചേരൽ) (September) മത്സരങ്ങൾ, സേവകരുടെ തിരഞ്ഞെടുപ്പ് etc...

🌹 സാധകസത് സംഘം (മാസയോഗം , രണ്ടാം ശനി വൈകിട്ട് 7.30ന്)1 മണിക്കൂർ.

🌹 അംഗങ്ങളുടെ രജിസ്റ്റർ
അംഗങ്ങളുടെ ജനന തിയതി, വിവാഹ തീയതി,ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയ രജിസ്റ്റർ, മക്കൾ കുടുംബം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ.

🌹 പ്രവർത്തന ശൈലി 
പങ്കാളിത്ത നേതൃ ശൈലിയിൽ ആയിരിക്കും പ്രവർത്തന കാര്യങ്ങളുടെ നിർവ്വഹണം.

🌹 കോർഡിനേറ്റർമാർ വിവിധ പരിപാടികളുടെ ക്രമീകരണ ചുമതലകൾ വഹിക്കുന്നത് ഏല്പിക്കപ്പെടുന്ന cordinators ആണ് .

🌹 മാസവരി പങ്കാളിത്ത സൂചകമായി ആയുഷ്ക്കാല അംഗത്വ ഫീസ്, മാസവരി(പൊതുതീരുമാനം അനുസരിച്ച്) രൂപ നൽകുക.

🌹 ഓൺലൈൻ
യോഗയും സത് സംഗവും ഓൺലൈൻ പ്ലാറ്റ് ഫോമിൽ ആയിരിക്കും.

🌹 സൗഹൃദം 
ഭവന സന്ദർശനം, ഫോൺവിളി എന്നിവയിലൂടെ അംഗങ്ങൾ തമ്മിൽ പരമാവധി അടുപ്പം,സൗഹൃദം, സ്നേഹം പങ്കുവയ്ക്കൽ എന്നിവ സാധ്യമാക്കുക (വിവേകപൂർവ്വം)

🌹 അംഗത്വം ക്വാളിറ്റിയുള്ള ആളുകളെ യോഗയിൽ ചേർക്കാൻ എല്ലാ സാധകരും പരിശ്രമിക്കുക."Each one Catch one".

🌹 രജിസ്ട്രേഷൻ കോട്ടയം കേന്ദ്രമാക്കി തിരുവിതാംകൂർ ചാരിറ്റബിൾ സംഘം രജിസ്റ്റർ നിയമ പ്രകാരം സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നു.

🌹 വാട്സ്ആപ് ഗ്രൂപ്പ്
VRB സാർ, ജോഷി ആപ്പീസിൽ, അനിത നടരാജ്, Sreeja K എന്നിവർ അഡ്മിൻ മാരായി യോഗ സംബന്ധിച്ച അറിയിപ്പിനായി ഒരു  സാധക സമാജം ഗ്രൂപ്പും(Admin Only) മുഴുവൻ അംഗങ്ങൾക്കുമായി മറ്റൊരു യോഗ celebration group ഉം ഉണ്ടായിരിക്കും.

💚 അഡ് ഹോക്ക് സമിതിയും സെക്രട്ടറിയും 
പൊതു തിരഞ്ഞെടുപ്പിന് പാകമാകും വരെ VRB സാർ നോമിനേറ്റ് ചെയ്യുന്ന അഡ് ഹോക്ക് സമിതിയും ഒരു സെക്രട്ടറിയും ആണ് ഉണ്ടായിരിക്കുക. 

💚 ഏവർക്കും അനുവർത്തിക്കാവുന്ന നിയമങ്ങൾ മാത്രം.💚

❤‍🩹 സാധക മനഃശുദ്ധി തത്വം

സത്സംഗം
സാത്വിക വസ്ത്രധാരണം
സാത്വിക മന്ത്രജപം
സാത്വിക ഗ്രന്ഥ പഠനം
സാത്വിക ജലപാനം
സാത്വിക മൂര്‍ത്തീ ഭജനം
സാത്വിക അന്തരീക്ഷം
സാത്വിക ധ്യാനം
സാത്വിക ഭോജനം
സാത്വിക സ്ഥലവാസം

ജയ് ഗുരുദേവ്

🌼

bottom of page